Saturday 12 May 2012

ഒരു എ.സി ഫിറ്റ് ചെയ്ത കഥ

 

കുട്ടു എന്ന നമ്മുടെ നായകനെപ്പറ്റി ഒരല്‍പ്പം

കൊച്ചാലുംമൂട് എന്ന കൊച്ചു ഗ്രാമത്തിലെ നാട്ടുകാരുടെ കണ്ണിലുണ്ണിയെന്നോ കണ്ണിലെ കരടെന്നോ എന്ത് വിശേഷിപ്പിചാലും തെറ്റില്ല അതാണ്‌ കുട്ടു . മണ്ടത്തരത്തില്‍ ഒരു എം ബി എ യും രണ്ടു പി എച്ച്‌ ഡിയും എടുത്ത കക്ഷി ...ഏതു ആവശ്യമില്ലാത്ത കാര്യത്തിലും കേറി തലയിടുക അറിയാത്ത കാര്യത്തെപ്പറ്റി അറിയാമെന്നും പറഞ്ഞു അതിനെപ്പറ്റി വാചാലനാവുക (ചളുവാ അടിക്കുക ) ഇതൊക്കെയാണ് ആശാന്റെ സ്ഥിരം ഹോബീസ് .. നാട്ടിലുള്ള വയലിന്റെ കരയില്‍ അവിടുത്തെ ചെറുപ്പക്കാര്‍ എല്ലാം ഒത്തു കൂടുന്ന ഒരു പരിപാടിയുണ്ട് അവധി ദിവസങ്ങളില്‍ . ചില്ലറ ഒട്ടലും (മദ്യപാനത്തിനുള്ള പിരിവ് ) പരിപാടികളും സൊറയുമായോക്കെ അവിടങ്ങനെ ഇരിക്കുമ്പോള്‍ കുട്ടു ഞങ്ങള്‍ക്കൊരു അഭിവാജ്യ ഘടകം തന്നെയാണ്...ഒന്നുകില്‍ അവന്റെ വായില്‍ നിന്നും വീഴുന്ന മണ്ടത്തരം അവനിട്ട് തന്നെ അലക്കി ഞങ്ങള്ക്ക് ചിരിക്കണം അല്ലെങ്കില്‍ അവന്റെ പ്രവൃത്തി ഗുണം കൊണ്ട് നാട്ടുകാരുടെ തെറി അവനു കിട്ടുന്നത് കാണണം..
കുറെയൊക്കെ കേട്ട് കഴിയുമ്പോള്‍ ആശാന്‍ ബൈക്കും സ്ടാര്റ്റ് ചെയ്തു കെറുവിച്ചു ഒറ്റ പോക്കാണ് . പക്ഷെ പത്തു മിനിട്ട് കഴിയും മുന്‍പേ അടുത്ത മണ്ടതരത്തിനു തീ കൊടുക്കാന്‍ കുട്ടു വീണ്ടും ഹാജര്‍ . ഇതൊക്കെ അവിടെ ഡൈലി നടക്കുന്ന സംഭവങ്ങള്‍ ആണ് ..ഈ വക പരിപാടികള്‍ക്കൊക്കെ പുറമേ ആശാന്റെ കയ്യില്‍ ഇത്തിരി ഉടായിപ്പ് പണികള്‍ കൂടിയുണ്ട് ..ഇവന്‍ ഏഴിലോ എട്ടിലോ പഠിക്കുന്ന സമയം സ്വന്തം മുറപ്പെണ്ണിന്റെ കുളുസി കാണാന്‍ ആളേം കൂട്ടിപ്പോയ കഥയും മാമന്റെ കയ്യിന്നു ഉഗ്രന്‍ ചാമ്പ് കിട്ടിയതുമൊക്കെ പിന്നീട് പറയാം..

ജോലിയിലേക്ക്



ഇങ്ങനെ നാട്ടില്‍ വിലസി നടന്ന(തെണ്ടിത്തിരിഞ്ഞു നടന്ന)ആശാന്‍ പണിക്ക് പോയി തുടങ്ങി ആദ്യം ഒരു ബസ്സില്‍ കണ്ടക്റ്റര്‍ ജോലി കണക്കില്‍ നല്ല വശമുള്ള ആളായോണ്ട് വൈകുന്നേരം ശമ്പളം വേടിക്കാന്‍ ഒന്നും കാണില്ല മുതലാളിക്ക് അങ്ങോട്ട്‌ കൊടുക്കേണ്ടി വന്നു പൈസ പലപ്പോഴും എന്ന് പറയുന്നതാവും നല്ലത് അങ്ങനെ ആ പണി നിര്‍ത്തി .വീണ്ടും ചളുവാ മാത്രം ആയി ഒതുങ്ങി . അങ്ങനിരിക്കെ പെട്ടെന്നൊരു ദിവസം കേള്‍ക്കുന്നു കുട്ടു ആളൊരു എ സി മെക്കാനിക്ക്‌ ആയി എന്ന്. 


ഇനി എസി ക്ക് രാഹു


ഏതോ കടയില്‍ കുറച്ചു ദിവസം പോയി നിന്ന് സപ്രിട്ടിക്കെറ്റ്‌ ഒക്കെ ഒപ്പിച്ചു കുട്ടു ജോലിക്കാരനായി. ഒരു കടയില്‍ കേറിപ്പറ്റി തെറ്റില്ലാത്ത രീതിയില്‍ ശമ്പളം ഒക്കെയുണ്ട്. 
പക്ഷെ പിന്നീട് കളി മാറി എ സി യുടെ അണ്ടകടാഹം വരെ കീറി മുറിച്ചു പഠിച്ച ആളാണ്‌ താന്‍. ഇപ്പൊ ജോലിക്ക് കേറിയ കട തന്റെ ഒറ്റ വിശ്വാസത്തിലാണ് നടക്കുന്നത് എന്നൊക്കെയായി വാദം .പുള്ളി ഇടയ്ക്ക് വല്ല വീടുകളിലും സര്‍വ്വീസിനായി പോകുമ്പോള്‍ വീടിനടുത്തുള്ള ഏതേലും വാലുകളെക്കൂടി കൊണ്ട് പോകും തന്റെ സാമര്‍ത്ഥ്യം അവരെയൊക്കെ ഒന്ന് കാണിക്കണ്ടേ ..എ സി യുടെ ഓവില്‍ വേട്ടാവളിയന്റെ കൂടെടുത്തു മാറ്റി അഞ്ഞൂറ് രൂപാ വാങ്ങി . ചിലന്തി വല മാറ്റി എഴുനൂറു വാങ്ങി ഇതൊക്കെയായി പിന്നെ കൊട്ടേഷന്‍.. അവന്റെ ബുദ്ധിയില്‍ അവന്‍ തന്നെ അഭിമാനം കൊണ്ടു.. അവിടുന്നും ഇവിടുന്നും കിട്ടിയ തെറിയുടെ വിശേഷങ്ങള്‍ വാലുകള്‍ മുഖേന ഞങ്ങള്‍ അറിയുന്നത് കാരണം ഈ കഥകളിലൊക്കെ ഞങ്ങളുടെ പ്രതികരണം കുട്ടുവിന് അത്ര ആവേശമായില്ല 

ഇനി തലസ്ഥാനത്തേക്ക്



അങ്ങനെ ഇരിക്കെയാണ് കുട്ടുവിന് ലോട്ടറി അടിച്ചപോലെ ഒരു സംഭവം തിരുവന്തപുരത്ത്‌ ഒരു ഫ്ലാറ്റില്‍ എ സി ഫിറ്റ് ചെയ്യണം. കടമുതലാളിയുടെ ഏതു സമയമാ ശനിയോ രാഹുവോ എനിക്കറിഞ്ഞൂട. കുട്ടുവിനെ വിളിച്ചു സംഗതി പറഞ്ഞു. കേട്ട പാതി കേള്‍ക്കാത്ത പാതി ആശാന്‍ ഡബിള്‍ ഓക്കേ .ചെലവിനുള്ള പൈസയും വാങ്ങി എല്ലാരെയും ഒക്കെ ഒന്നറിയിച്ചിട്ടു ഒന്നിന് പകരം രണ്ടു വാലുകളെയും കൂട്ടി ആശാന്‍ വണ്ടി കേറി. 
ചെന്നുകേറിയപ്പോള്‍ അവിടെ വിവിധ പരിപാടികളുമായി ആളുകള്‍ തിരക്കിലാണ് ഫ്ലാറ്റിന്റെ ഉടമസ്ഥന്‍ കുട്ടുവിനെ വിളിച്ചു കാര്യം പറഞ്ഞു നാളെ പാലുകാച്ചാണ് പണിയൊക്കെ പെട്ടെന്ന് തീര്‍ത്തു കൊണ്ടിരിക്കുന്നു ഭിത്തിയൊന്നും അഴുക്കാക്കരുത് ഇനി ചെയ്യാന്‍ സമയമില്ലാത്തത് കൊണ്ടാണ് എന്നൊക്കെ. കുട്ടുവിന്റെര കൊട്ടേഷന്‍ കലര്ന്നയ മറുപടിയില്‍ തൃപ്തനായ അങ്ങേര്. (മുന്‍പേ കുട്ടുവിനെ കുറിച്ച് അറിയില്ലാലോ പാവം ) കാര്യങ്ങളൊക്കെ പറഞ്ഞു കൊടുത്ത് വേറേതോ അത്യാവശ്യ കാര്യത്തിന് അവിടെ നിന്നും പോയി..

പിന്നെ മോഹന്‍ലാല്‍ ഫാല്‍ക്കന്‍ പ്രോഡക്റ്റിന്‍റെ സാധനം വില്‍ക്കാന്‍ വന്നപോലെയായിരുന്നു അവിടുത്തെ അവസ്ഥ . ആദ്യം തന്നെ എന്തോ കഴുകിയിട്ട് വച്ചിരുന്ന വെള്ളം തട്ടി പുതിയ ഭിത്തിയില്‍ തന്നെ ഒഴിച്ചു.അത് തുടച്ചു അലമ്പാക്കാന്‍ വാലുകളും കുട്ടുവും ഇമ്മിണി നന്നേ പ്രയത്നിച്ചു .പിന്നീട് സകല ദൈവങ്ങളെയും വിളിച്ചു പുള്ളി പണി തുടങ്ങി.
ഇന്‍ഡോര്‍ യൂണിറ്റ് വളരെ വിജയകരമായി വച്ച കുട്ടു വാലുകളെ അഭിമാനത്തോടെ ഒന്ന് നോക്കി... തള്ളെ യെവന്‍ ശരിക്കും പുലിതന്നെ ആണല്ലോ എന്ന മട്ടില്‍ അവന്മാര് തിരിച്ചും .
കുട്ടുവിന്റെ അടുത്ത സ്റ്റെപ്പ് കണ്ടതോടെ ഇവന്മാര് 
രണ്ടും വാതില്ക്കലലേക്ക് നീങ്ങി (ഒരു ഓട്ടം പ്രതീക്ഷിച്ചു തന്നെ ) 

സംഭവം അങ്ങനെ ക്ലൈമാക്സിലേക്ക്



ഔട്ട്‌ ഡോര്‍ യൂണിറ്റ് വയ്ക്കാന്‍ ആദ്യം ഉടമ പറഞ്ഞ സ്ഥലത്ത് ഹോള്‍ ഇട്ടു പക്ഷെ ഇന്‍ഡോര്‍ യൂണിറ്റ് വയ്ക്കേണ്ട സ്ഥലം ആ കഷ്ട്ടകാലം പിടിച്ചവന്‍ പറയാന്‍ മറന്നു പോയി കുട്ടു തന്നെ സ്ഥാനം കണ്ടാണ് സംഗതി ആദ്യം ചെയ്തത് പക്ഷെ ഇതും അതും തമ്മിലുള്ള ദൂരം ഇത്തിരി കടന്നു പോയി എ സി യുടെ ഓവ് നീളം എത്തില്ല ഉടനെ ഉള്ള സിമന്റെല്ലാം വാരി ആ ആവശ്യമില്ലാത്ത കുഴി അടച്ചു. ഇപ്പം ശരിയാക്കിത്തരാം എന്ന മട്ടില്‍ ഒവിന്റെ നീളത്തിനനുസരിച്ചു അടുത്ത കുഴി തുരന്നു. ഡ്രില്ലിംഗ് മെഷീന്‍ ഭിത്തിയും തുളച്ചു നേരെ അപ്പുറത്തെ ഫ്ലാറ്റിന്റെ ബെഡ് റൂമിലേക്ക്‌....

കുട്ടു മെല്ലെ കൊണ്ടുവന്ന സാധനങ്ങള്‍ എല്ലാം ബാഗിലാക്കി .അപ്പോഴേക്കും രണ്ടു ഫ്ലാറ്റിന്റെയും ഉടമസ്ഥനും നാട്ടുകാരും എല്ലാം സംഭവസ്ഥലത്ത് എത്തി. ഇവന് ഒന്ന് പൊട്ടിച്ചിട്ട് ഇവിടുന്നു വിട്ടാമതി എന്നുവരെ യായി അവിടുത്തെ ആളുകളുടെ സംസാരം എന്ത് പറയണം എന്നറിയാതെ മിഴിച്ചു നിന്ന കുട്ടുവിനോട് ആ ഗതികെട്ട ഓണര്‍ അലറി '''''നീ ഇത് ശരിയാക്കിയിട്ട് ഇവിടുന്നു പോയാല്‍ മതി'''' 


ഒരു വിധം ഇങ്ങു നാട്ടില്‍ എത്തിപ്പെട്ട ടീമുകളില്‍ ഒരു വാലിന്റെ കമന്റ് 
.തിരിഞ്ഞു നോക്കാതെ അവിടുന്ന് ഇറങ്ങി ഓടിയ കുട്ടു ഓട്ടത്തിനിടയില്‍ ഞാന്‍ പണി അറിയാവുന്ന ഒരു പണിക്കാരനെ പറഞ്ഞു വിടാമേ എന്ന് വിളിച്ചു കൂവിയെന്ന്...



അല്ല നല്ല അടി നാട്ടില്‍ തന്നെ കിട്ടുമ്പോള്‍ വണ്ടിക്കൂലിയും ചെലവാക്കി വല്ലയിടത്തും പോയികിടന്നു അടി വാങ്ങണോ !! നിങ്ങള് തന്നെ പറ 

(കടപ്പാട് :ചായ എന്ന പേരില്‍ മുന്‍പേ അവിടെ നിന്നും ഇറങ്ങി ഓടിയ പാവം വാലുകള്‍)

19 comments:

  1. നിത്യജീവിതത്തില്‍ കുടുകുടെ ചിരിപ്പിക്കുന്ന സംഭവ വികാസങ്ങളെ ലളിതമായ ഭാഷയില്‍ അവതരിപ്പിച്ചിരിക്കുന്നു... ഇനിയുമിനിയും ഒരുപാട് എഴുതാന്‍ കഴിയട്ടെയെന്നാശംസിക്കുന്നു....

    ReplyDelete
  2. എടാ...പഹയാ....ഈ ജാതി സാധങ്ങളൊക്കെ സ്റ്റോക്ക്‌ ഉണ്ടല്ലേ....കിടിലന്‍ ആയി മച്ചൂ...എനിക്കിഷ്ടമായി...ഈ കുട്ടു കിടു ആയിട്ടുന്ടെട്ടോ....കുട്ടു ഈ ബ്ലോഗിന്റെ ഐശ്വര്യം....എഴുതെടാ...അങ്ങട്ട്...പൊളപ്പീര് ....:))))

    ReplyDelete
  3. പപ്പാ കലക്കിയിട്ടുണ്ട്

    ReplyDelete
  4. കൊള്ളാട്ടാ

    ReplyDelete
  5. ഹ ഹ പ്രജി , ഈ കുട്ടു ഇഇപോ ഡിസൈനര്‍ അല്ലെ

    ReplyDelete
  6. കൊള്ളാല്ലോ പപ്പാ... ആത്മന്‍ വാലിന്റെ രൂപത്തിലോ അതോ കുട്ടുവിന്റെ രൂപത്തിലോ :)

    ReplyDelete
  7. wow.... kidilam.. da pappu.. ente story aarum kaanathentha.. ? paavam nan.. :(

    ReplyDelete
  8. http://sunayanas.blogspot.in/

    ReplyDelete
  9. കൊള്ളാട്ടാ.....

    ReplyDelete
  10. പപ്പാ കലക്കിയിട്ടുണ്ട് കുട്ടുനെ കണ്ടപ്പോ തോന്നിയില്ല അവനു ഇത്രേം കഴിവ് ഉണ്ടെന്നു .ഇങ്ങനെ ഒരു കൂട്ടുകാരനെ കിട്ടിയതില്‍ അഭിമാനിക്കാം നിങ്ങള്ക്ക് .പിന്നെ ഇനിയും എഴുതണം ഇതുപോലെ ..വളരെ ഏറെ ഇഷ്ട്ടപെട്ടു .കുട്ടുനെമ്കൂടി ഇത് വായിക്കാന്‍ അനുവദിക്കണം

    ReplyDelete
  11. ഇത് വായിക്കാന്‍ സന്മനസ്സ് കാട്ടിയ എല്ലാര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ നന്ദിയുണ്ട് ..എന്‍റെ ജീവിതത്തിലെ ആദ്യത്തെ എഴുത്താണിത്. തുടര്‍ന്നും എല്ലാരുടെയും സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു ..നിങളുടെ സ്വന്തം പപ്പന്‍ :)

    ReplyDelete
  12. പ്രജി കുട്ടൂ സൂപ്പര്‍ :)

    ReplyDelete
  13. സത്യം പറ നിന്നെ നാട്ടിലും വീട്ടിലുമൊക്കെ കുട്ടു എന്നല്ലേ വിളിക്കുന്നെ..? ങേ..? :))

    ReplyDelete
  14. എനിക്കിഷ്ടമായി... :) hi hi.. All the best... :)

    ReplyDelete
  15. പപ്പാ ശെരിക്കും ചിരിപ്പിച്ചു. എഴുത്ത് തുടരുക :)

    ReplyDelete